കണ്ണൂർ: ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ കണ്ണൂർ യൂണിറ്റ്തല ഉദ്ഘാടനം ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്നു. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. കെ.കെ. സാജു ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജർ ഫാ.ജോയി കട്ടിയാങ്കല്ലിന് ദീപിക പത്രം കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
മലയാളത്തിലെ ആദ്യദിനപത്രമായ ദീപിക സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകൾ ഉൾപ്പടെ സമസ്ത മേഖലകളെയും പുരോഗതിയിലേക്ക് നയിക്കുന്നതിൽ നിർണായകമായ പങ്ക് വഹിച്ച മാധ്യമമാണെന്ന് വൈസ് ചാൻസലർ ഡോ. കെ.കെ. സാജു പറഞ്ഞു.
കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ അധ്യക്ഷത വഹിച്ചു. സ്കൂളിലേക്കുള്ള പത്രങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് സുനിൽ ചുനയംമാക്കലാണ്. ദീപിക കണ്ണൂർ യൂണിറ്റ് റസിഡന്റ് മാനേജർ ഫാ. വിപിൻ വെമ്മേനിക്കട്ടയിൽ, എംഎൽഎമാരായ ടി.ഒ. മോഹനൻ, കെ.വി. സുമേഷ്, മേയർ പി. ഇന്ദിര, ദീപിക സർക്കുലേഷൻ എജിഎം ജോർജ് തയ്യിൽ, സീനിയർ സർക്കുലേഷൻ ഏരിയ മാനേജർ ബാബു പതിപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.